Advertisment

'അന്നദാതാക്കളില്ലെങ്കില്‍, അന്നവുമില്ല' ! കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; പോസ്റ്റര്‍ പതിപ്പിച്ച് സര്‍വീസ് നടത്തി കുവൈറ്റിലെ 'കെജിഎല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍'

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ഡല്‍ഹിയില്‍ അതിശക്തമായി തുടരുകയാണ്. സമരം പിന്‍വലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസംഘടന പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

കര്‍ഷക സമരത്തിന്റെ അലയൊലികള്‍ വിദേശരാജ്യങ്ങളിലും വ്യാപിച്ചിരുന്നു. കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ സിഡ്‌നിയിലെ ഗാലറികളില്‍ വരെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളുമായി നിരവധി പേര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ, കുവൈറ്റിലെ 'കെജിഎല്‍' പൊതുഗതാഗത ബസ് കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ച് സര്‍വീസ് നടത്തുന്നതും ശ്രദ്ധേയമാവുകയാണ്. 'അന്നദാതാക്കളില്ലെങ്കില്‍, അന്നവുമില്ല' എന്നാണ് പോസ്റ്ററിലുള്ളത്. പഞ്ചാബില്‍ നിന്നുമുള്ള നിരവധി ഡ്രൈവര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Advertisment