Advertisment

കിഡ്നി രോഗിയ്ക്ക് സഹായഹസ്തവുമായി ഭാരത് മാതാ സ്കൂൾ 1992 എസ്എസ്എല്‍സി ബാച്ച് അലുമനി അസോസിയേഷൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഭാരത് മാതാ സ്കൂൾ 1992 എസ്എസ്എല്‍സി ബാച്ച് അലുമനി അസോസിയേഷൻ അംഗങ്ങളിൽ നിന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി സ്വരൂപിച്ച സംഖ്യയിൽ നിന്ന് ഒരു വിഹിതം (20000 രൂപ ) ഗുരുതര കിഡ്നി രോഗിയും ദിവസേന ഡയാലിസിസ് നടത്തേണ്ടതുമായ മാങ്കാവ് സ്വദേശി അയ്യപ്പനു വിശ്വാസ് മുഖേനെ നൽകി.

publive-image

വിശ്വാസ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ വിശ്വാസ് സെക്രെട്ടറി പി. പ്രേംനാഥ് രോഗിയുടെ കുടുംബത്തിന് തുക കൈമാറി. അലുമനി അസോസിയേഷൻ അംഗം ശ്രീജിത്ത്‌ ചാലക്കൽ, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവി, ജോയിന്റ് സെക്രട്ടറി അഡ്വ. ആർ. ദേവീകൃപ എന്നിവർ പങ്കെടുത്തു.

kidney patients
Advertisment