പ്രണയദിനം ചുംബന ദിനമാണെന്ന് പറഞ്ഞു പെണ്‍കുട്ടികളെ ഒറ്റയ്ക്ക് വിളിച്ചുവരുത്തി ചുംബിച്ച അധ്യാപകനെ വൈകിട്ട് രക്ഷിതാക്കള്‍ കൂട്ടമായെത്തി ‘ചുംബിച്ച് ‘ പോലീസിനു കൈമാറി

പ്രകാശ് നായര്‍ മേലില
Wednesday, February 14, 2018

സൂററ്റ് : ഇന്ന് Kissing Day ആണെന്നുപറഞ്ഞു പെണ്‍കുട്ടികളെ ഒന്നൊന്നായി ഓഫീസ് മുറിയില്‍ വരുത്തി കിസ്സ്‌ ചെയ്ത അദ്ധ്യാപകനെ രക്ഷകര്‍ത്താക്കള്‍ നന്നായി കൈകാര്യം ചെയ്തു പോലീസിലേല്‍പ്പിച്ചു.

സൂററ്റിലെ ജാന്ധിവാഡി യിലുള്ള സരസ്വതി ഹിന്ദി ഹൈസ്കൂളിലെ സയന്‍സ് ടീച്ചര്‍ ഓംപ്രകാശ് യാദവ് ഇന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള ആറാം ക്ലാസ് റൂമിലെത്തിയത് വേറിട്ട ഒരു സന്ദേശ വുമായിരു ന്നു.

എല്ലാവരുടെയും ഹോം വര്‍ക്കുകള്‍ ക്ലാസ് റൂമിലിരുന്നു നോക്കാന്‍ പറ്റില്ല. അതുകൊണ്ട് ഓരോരുത്തരായി അവരവരുടെ ഹോം വര്‍ക്കുമായി തന്‍റെ ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെടു കയായിരുന്നു.

പെണ്‍കുട്ടികള്‍ ഓരോരുത്തരായി ഓഫീസില്‍ ചെല്ലുകയും അയാളവരെ കടന്നുപിടിച്ച് ഇന്ന് Kiss Day ആണ് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ട് അവരെ ചുംബിക്കുകയായിരുന്നു.

ഭയന്നുപോയ കുട്ടികള്‍ പലരും വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും അവര്‍ കൂട്ടമായെത്തി അദ്ധ്യാപകനെ നന്നായി കൈകാര്യം ചെയ്യുകയുമായിരുന്നു. അതിനുശേഷം മൃതപ്രായനായ അയാളെ അവര്‍ പോലീസിനു കൈമാറുകയും ചെയ്തു

×