Advertisment

കുവൈത്തിലേക് പ്രവേശന വിലക്ക് ഏർപെടുത്തപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കിയെടുക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ

New Update

publive-image

Advertisment

കുവൈത്ത്‌ :കുവൈത്തിലേക് പ്രവേശന വിലക്ക് ഏർപെടുത്തപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽനിന്നും ഇന്ത്യയെ ഒഴിവാക്കിയെടുക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ ആവശ്യപ്പെട്ടു . കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ , സഹമന്ത്രി വി മുരളീധരന് എന്നിവർക്ക് ഇത് സംബന്ധിച്ച നിവേദനം അയച്ചു .

കുവൈത്തിലേക് നേരിട്ട് വിമാനസർവീസ് പുനരാരംഭിച്ചു ഇന്ത്യയിൽനിന്നുള്ള പി സി ആർ സെർട്ടിഫിക്കറ്റോടുകൂടി യാത്രചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് കോവിട് നിയന്ത്രണത്തിനും വാണിജ്യമേഖലക്കും ഫലപ്രദമായ നടപടി . ഇടത്താവളങ്ങൾക് പകരം കുവൈത്തിൽ തന്നെ 14 ദിവസത്തെ ക്വാറന്റൈൻ നിര്ബന്ധമാക്കുന്നത് യാത്രക്കാർക്കും സ്വീകാര്യമാവും .

ഇടത്താവള രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞശേഷം കുവൈത്തിലേക് വരുന്ന രീതി ഫലപ്രദമല്ല . പകരം കുവൈത്തിലെ ട്രാവൽ , ഹോട്ടൽ , ഇതര വാണിജ്യ മേഖലകൾക് ലഭിക്കേണ്ട വാണിജ്യ സാധ്യത നഷ്ടപ്പെടുത്തുന്നു . യാത്രാക്കാർക്കും കനത്ത ക്ലേശവും പണച്ചിലവും നേരിടുന്നു .ഇടത്താവള രാജ്യങ്ങളിലെ ഹോട്ടലുകൾക്കും ട്രാവൽ ഓപ്പറേറ്റര്മാര്ക്കും മാത്രമാണ് ഇതിലൂടെയുള്ള ലാഭം കിട്ടുന്നത് .

തിരിച്ചുപോകാൻ പറ്റാത്തതിലൂടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർ തൊഴിൽ നഷ്ടത്തെ അഭിമുഖീകരിക്കുകയാണ് . വസ്തുതകൾ കുവൈത്ത്‌ അധികൃതരെ നയതന്ത്ര ബന്ധത്തിലൂടെ ബോധ്യപ്പെടുത്തി യാത്രാവിലക്ക് നീക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണം - , കേരള സർക്കാരും ഇതിനായി സമ്മർദ്ദം ചെലുത്തണം കെ കെ എം എ ആവശ്യപ്പെട്ടു .

Advertisment