Advertisment

സൗദി , കുവൈത്ത് യാത്രാ നിരോധനം ; ദുബായിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ അടിയന്തിരമായി സഹായിക്കുക - കെ.എം.സി.സി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാതലത്തിൽ സൗദിയും കുവൈത്തും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎ. ഇയെ കൂടി ഉൾപ്പെടുത്തിയതിനാൽ ദുബായിയിൽ കുടുത്തിയ ഇന്ത്യക്കാരെ സഹായിക്കണമെന്ന് യു.എ.ഇ., സൗദി, കുവൈത്ത് കെഎം.സി.സി.കൾ നടത്തിയ സംയുക്ത ഓൺലൈൻ മീറ്റിംങ്ങിൽ ആവശ്യപ്പെട്ടു.

publive-image

ദുബായിൽ കുടുങ്ങിയവർക്ക് വ്യോമഗതാഗതം പുന: സ്ഥാപിക്കുന്നത് വരെ സൗജന്യ താമസരേഖ അനുവദിക്കാനും താമസ സ്ഥലത്തിനും വേണ്ട നടപടികളെടുക്കണമെന്നും നാട്ടിലേക്ക് തിരിച്ചു പോകണമെന്നാഗ്രഹിക്കുന്നവരെ സൗജന്യമായി എത്തിക്കണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അധികൃതരെ അറിയിച്ചതായും നേതാക്കൾ പറഞ്ഞു.

publive-image

മുസ്ലീം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ (എം.പി ), ഡോ. എം.കെ. മുനീർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

കെഎം.സി.സി. നേതാക്കളായ പുത്തൂർ റഹ്മാൻ, ശംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, ഷറഫുദ്ദീൻ കണ്ണേത്ത്, അഷ്റഫ് വേങ്ങാട്ട്, പി.കെ. അൻവർ നഹ,അബ്ദുള്ള ഫാറൂഖി,ഖാദർ ചെങ്കള, നിസാർ തളങ്കര, അഹമ്മദ് പാലയാട്, ഇസ്മായിൽ മുണ്ടക്കുളം, ടി.ടി.ഷംസു, ഫാസിൽ കൊല്ലം, പി.കെ. അബ്ദുൽ ലത്തീഫ് തൃശൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisment