Advertisment

തൊഴിലാളികളെ തിരികെയെത്തിക്കാന്‍ അനുവദിക്കണമെന്ന് കുവൈറ്റ് ഓയില്‍ കമ്പനി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മഹാമാരി മൂലം കുവൈറ്റിലേക്ക് തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന 4054 തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന് കുവൈറ്റ് ഓയില്‍ കമ്പനി സിഇഒ ഇമാദ് അല്‍ സുല്‍ത്താന്‍, ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫവ്‌സാനോട് അഭ്യര്‍ത്ഥിച്ചു.

''കമ്പനിയുടെ സുപ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ 4054 ജീവനക്കാരെ നേരിട്ട് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണം. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്''-ഇമാദ് അല്‍ സുല്‍ത്താന്‍ ഡിജിസിഎയ്ക്ക് നല്‍കിയ കത്തില്‍ ഇപ്രകാരം പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ കുവൈറ്റ് ഓയില്‍ കമ്പനി തൊഴിലാളി ക്ഷാമം നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment