Advertisment

കൊച്ചിയിൽ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം

New Update

കൊച്ചി: വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ഇതേ ബസിന്റെ പിൻ ചക്രം കയറിയാണ് വൃദ്ധമരിച്ചത്. ചെറുകര പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്.

publive-image

ഇന്നലെ രാവിലെ ഏഴോടെ ചാത്തമറ്റം കവലയിൽ ഏലിയാമ്മയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. പള്ളിയിൽ പോകാനാണ് കാളിയാർ- കോതമം​ഗലം റൂട്ടിലെ ടിഎംഎസ് ബസിൽ ഏലിയാമ്മ കയറിയത്. സീറ്റിൽ ഇരിക്കുന്നതിനിടെ എതിരെ വാഹനം വരികയും ബസ് പെട്ടെന്ന് ബ്രേക്കിടുകയുമായിരുന്നു. ഇതോടെ മുൻവാതിലിലൂടെ ഏലിയാമ്മ പുറത്തേക്ക തെറിച്ചുവീഴുകയായിരുന്നു.

Advertisment