Advertisment

കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു

New Update

കൊല്ലം: കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു. ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര ഹാര്‍ബറിലെ മീന്‍ കച്ചവടക്കാരിയായിരുന്നു. ഈ സാഹചര്യത്തിലാണ് നീണ്ടകര തുറമുഖവും അടച്ചത്.

publive-image

ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉമ്മന്നൂര്‍ സ്വദേശിയായ 31 വയസുള്ള യുവതി(P89). മുംബൈയില്‍ സ്റ്റാഫ് നഴ്‌സായ ഇവര്‍ മെയ് 28 ന് മുംബൈയില്‍ നിന്നും വിമാന മാര്‍ഗം (എയര്‍ ഏഷ്യ 15325, സീറ്റ് നമ്ബര്‍ 8ബി) കൊച്ചിയില്‍ എത്തി. സ്വകാര്യ കാറില്‍ വീട്ടിലെത്തി. ജൂണ്‍ രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാമ്ബിള്‍ ശേഖരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ നാലിന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ(ജൂണ്‍ 5) പോസിറ്റീവ് ആയി സ്ഥിരീകരിച്ചു.

Advertisment