Advertisment

കോങ്ങാട് മണ്ഡല അംഗങ്ങൾക്കുള്ള സ്നേഹാദരവും കെഎംസിസി കുടുംബ സുരക്ഷധന സഹായ വിതരണവും സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

കരിമ്പ:മുസ്‌ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വൈറ്റ് ഗാർഡ് റെസ്‌ക്യു ടീം അംഗങ്ങൾക്കുള്ള സ്നേഹാദരവും റിയാദ് കെഎംസിസി 1കുടുംബ സുരക്ഷ പദ്ധതിയുടെ ഭാഗമായി ധന സഹായ വിതരണവും നടത്തി.കരിമ്പ എച്ച്ഐഎസ് ഹാളിൽ നടന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.മുസ്‌ലിം ലീഗ് കോങ്ങാട്നിയോജക മണ്ഡലം പ്രസിഡൻ്റ് യൂസുഫ് പാലക്കൽ അധ്യക്ഷനായി.

കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തക കൂട്ടായ്മ എന്ന നിലയിലേക്ക് ജനം അടയാളപ്പെടുത്തിയ മുസ്‌ലിം ലീഗിന്റെ 1സന്നദ്ധ സേനയാണ് വൈറ്റ് ഗാർഡ്.കോവിഡ് മരണങ്ങള്‍ കേള്‍വിയിലൂടെ തന്നെ ഭയപ്പെടുത്തുമ്പോള്‍ മരണാനന്തര കർമങ്ങൾ ഏറ്റെടുത്തും അവശർക്ക് സഹായം എത്തിച്ചും വൈറ്റ് ഗാര്‍ഡ് ചെയ്ത സേവനങ്ങള്‍ അനല്‍പമായിരുന്നു.ഇടക്കിടെ നമ്മെ തേടിയെത്തുന്ന മഹാമാരി, പ്രളയം, പ്രകൃതി ദുരന്തങ്ങളില്‍ പകച്ച് നിന്നെ നമുക്ക് അനുഭവമുള്ളൂ.ഇങ്ങനെ ഒരു സാഹചര്യത്തിലാണ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന കേരളത്തില്‍ അടിയന്തര സഹായമെത്തിക്കാന്‍ സേന ആവശ്യമാണെന്ന തോന്നലിൽ വൈറ്റ് ഗാർഡ് സംസ്ഥാനത്താകെരൂപീകരിച്ചത്.

കൊറോണ കാലത്ത് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട്മെഡി ചെയിന്‍ രൂപത്തില്‍ അവര്‍ പല രോഗികളുടെയും കൈത്താങ്ങായി മാറിയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.വൈറ്റ് ഗാർഡ് അംഗങ്ങളെയുംകോ-ഓർഡിനേറ്റർമാരെയും ചടങ്ങിൽ ആദരിച്ചു. റിയാദിൽ മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന് കുടുംബ സുരക്ഷാ പദ്ധതി പ്രകാരം റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി ഏർപ്പെടുത്തിയ പത്ത് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.

കെ.പി.മൊയ്തു,ഹമീദ് ഹാജി,നിസാമുദ്ദീൻ പൊന്നംകോട്,കരീം മുസ്‌ലിയാർ,പി.കെ.എം.മുസ്തഫ,സലാം അറോണി,അഷ്റഫ് വാഴമ്പുറം, ഹുസ്സൈൻ.വി.ടി. എച്ച്. ഹനീഫ,അൽത്താഫ് കരിമ്പ,കെ.എം.സി.സി ഭാരവാഹികളായ നാസർ തങ്ങൾ,ജാബിർ വാഴമ്പുറം,റഷീദ് തൊട്ടക്കര,ഹമീദ് മണ്ണാർക്കാട്,സൈനുദ്ധീൻ പട്ടാമ്പി,ഇല്യാസ് മണ്ണാർക്കാട്,അഷറഫ് മണ്ണാർക്കാട്,നാസർ തച്ചമ്പാറ,കുഞ്ഞുമുഹമ്മദ്‌ കല്ലാംകുഴി,ശരീഫ് പട്ടാമ്പി,വഹാബ് പട്ടാമ്പി,ശിഹാബ് തങ്ങൾ കല്ലാംകുഴിതുടങ്ങിയവർ പങ്കെടുത്തു.ജനറൽ സെക്രട്ടറി സലാംതറയിൽ സ്വാഗതവും സെക്രട്ടറി മുഹമ്മദ്‌ ഹാരിസ് നന്ദിയും പറഞ്ഞു.

Advertisment