ശരീരത്തെ ക്യാൻവാസാക്കിയ കലാകാരി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, October 31, 2018

ശരീരത്തെ ക്യാൻവാസാക്കി ഒരു കലാകാരി. വരയുടെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കലാകാരിയാണ് ഡായിൻ യൂൻ. സൗത്ത് കൊറിയൻ ആർട്ടിസ്റ്റായ യൂണിന്റെ പലചിത്രങ്ങളും പ്രശംസ നേടിയവയാണ്.

നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന യൂൻ ആദ്യമൊക്കെ മറ്റുള്ളവർക്ക് ബോഡി പെയിന്റിങ് ചെയ്തുകൊടുക്കയായിരുന്നു. പിന്നീട് തന്റെ ശരീരം തന്നെ പെയിന്റിങ് ചെയ്യാൻ തിരഞ്ഞെടുത്ത യൂൻ പലപ്പോഴും വരയ്ക്കുന്ന ചിത്രങ്ങൾ ആളുകളിൽ അത്ഭുതം സൃഷ്ടിക്കാറുണ്ട്.

യാഥാർഥ്യമെന്താണെന്ന് സംശയിക്കുന്ന തരത്തിലുള്ള പെയിന്റിങ്ങുകളാണ് പലപ്പോഴും യൂണിന്റെ ശരീരത്തിൽ ഉണ്ടാവുക. മുഖത്തും കൈകളിലും ചിത്രങ്ങൾ വരയ്ക്കുന്ന യൂണിന്റെ ചിത്രങ്ങൾ പലപ്പോഴും ആളുകളിൽ ആകാംഷ ജനിപ്പിക്കാറുണ്ട്.

ഒരുപാട് കണ്ണുകൾ, പൂക്കൾ, പക്ഷികൾ തുടങ്ങിയവയുടെ ഒക്കെ ചിത്രങ്ങളാണ് പലപ്പോഴും യൂണിന്റെ മുഖത്ത് ഉണ്ടാകുക.

 

×