Advertisment

കടക്കെണിയിൽ മുങ്ങി കോട്ടയം ഡിറ്റിപിസി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കോട്ടയം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരു വെള്ളാനയായി മാറുന്നു.

സംസ്ഥാനമ്പർക്കാർ നടത്തിയ റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് കോട്ടയം ഡിറ്റിപിസി എത്തിയത്.

കഴിഞ്ഞ 4 വർഷത്തെ പ്രവർത്തനാവലോകനത്തിലും ഡിറ്റിപിസി സെക്രട്ടറിമാരുടെ റാങ്കിങ്ങിലും കോട്ടയം 14-ാമതായതോടെ ഡിറ്റിപിസി സെക്രട്ടറിയുടെ ഭരണ നൈപുന്ന്യമില്ലായ്മ ചർച്ചയാവുകയാണ്.

നിലവിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകാത്ത സ്ഥിതിയാണുള്ളത്. ഏതാനും ജീവനക്കാരെ പിരിച്ച് വിട്ടുകഴിഞ്ഞു.

ഒരു കോടി രൂപയിലധികം ബാധ്യതയിലായ ഡിറ്റിപിസി, സ്വന്തമായുണ്ടായിരുന്ന വാഹനങ്ങളിൽ ഡിറ്റിപിസി സെക്രട്ടറി ഉപയോഗിക്കുന്നതൊഴികെ മറ്റെല്ലാ വാഹനങ്ങളുംവിറ്റു.

ഈ വിൽപ്പനകളും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ഇതിനിടയിൽ സ്വന്തമായുണ്ടായിരുന്ന ബോട്ടുകളും നടപടിക്രമങ്ങൾ പാലിക്കാതെ വിറ്റ് തുലച്ചതായി ആരോപണം ഉണ്ട്.

publive-image

ഇതോടെ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അറിയാതെ ഒരു വർക്കിന്റെയും പ്രോജക്ട് ഇനി മേലിൽ നേരിട്ട് സമർപ്പിക്കുകയോ അനുമതി നേടുകയാ പാടില്ലെന്ന് ടൂറിസം ഡയറക്ടർ ഉത്തരവിറക്കി.

നിലവിലുള്ള ഡിറ്റിപിസി സെക്രട്ടറിയെ നീക്കം ചെയ്ത് ടൂറിസം ഡപ്യൂട്ടി ഡയറക്ടർക്ക് ചാർജ് നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

kottayam news
Advertisment