Advertisment

വേളൂരിൽ സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി

New Update

കോട്ടയം: വേളൂരിൽ സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. പാറപ്പാടം സ്വദേശി ഷീബ സാലി (55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലി വീടിനുളളിൽ അവശനിലയിലായിരുന്നു.

publive-image

സാലിയെ ​ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ ഇരുവരെയും കെട്ടിയിട്ട നിലയിലായിരുന്നു. പാചക വാതക സിലിണ്ടർ തുറന്നുവിട്ടിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment