Advertisment

"നാവ് " കൂട്ടായ്മ ഉന്നത വിജയം നേടിയവരേയും ഫുള്‍ എ പ്ലസ് നേടിയവരേയും 24 സ്റ്റുഡൻറ് ടിവി യിലെ വാർത്ത അവതാരകരേയും അനുമോദിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ "നാവ് " നെല്ലിക്കുഴി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവരേയും ഫുൾ എപ്ലസ് നേടിയവരേയും 24 സ്റ്റുഡന്റ് ടിവി യിലെ വാർത്ത അവതാരകരേയും  നെല്ലിക്കുഴിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു .

"നാവ് " സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, സി.പി.ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി ഹസൈനാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ തുടങ്ങിയവെർ പങ്കെടുത്തു.

"നാവ്" സംഘടനയുടെ സംസ്ഥാന ട്രഷറർ അശ്വതി മധു മുഖ്യ പ്രഭാഷണവും സ്കൂൾ എച്ച് എം ശാന്ത പി അയ്യപ്പൻ, പി ടി എ പ്രസിഡന്റ് അലി നെല്ലിക്കുഴി എന്നിവെർ ചടങ്ങിൽ ആശംസകളും രേഖപ്പെടുത്തി. ഷറഫ് നെല്ലിക്കുഴി സ്വാഗതവും അബു പാറയിൽ കൃതജ്ഞതയും രേഖപ്പെടുത്തിയ വേദിയിൽ മുഖ്യ ആകർഷണമായി പ്രശസ്ത കവി കെ.കെ വിശ്വംഭരന്റെ കവിതാലാപനവും നടന്നു.

Advertisment