Advertisment

ധനകാര്യമന്ത്രിയായിരിക്കെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ധരിച്ചത് കരിമ്പന്‍ നിറഞ്ഞ കീറിയ ഷര്‍ട്ട് ! പുതുപ്പള്ളിയിലെ വീട്ടില്‍ കണ്ട വട്ടമല മാത്യുവിനെയും കാറില്‍ കയറ്റി പത്തനംതിട്ടയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ യാത്ര. യാത്രയ്ക്കിടയില്‍ മാത്യുവിന്റെ ഷര്‍ട്ട് ഊരി വാങ്ങി പൊതുപരിപാടികളില്‍ പങ്കെടുത്തു ! ഉമ്മന്‍ചാണ്ടിക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങള്‍

New Update

കോട്ടയം: ഒരു ഞായറാഴ്ച പതിവുപോലെ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയതാണ് പനച്ചിക്കാട് സ്വദേശിയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന വട്ടമല വിഎം മാത്യു. കഞ്ഞിമുക്കി തേച്ച ഖദര്‍ ഷര്‍ട്ടും മുണ്ടുമാണ് മാത്യുവിന്റെ വേഷം. മണ്ഡലം പ്രസിഡന്റ് എന്നതിനപ്പുറം ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തുകൂടിയായിരുന്നു മാത്യു.

Advertisment

publive-image

ഉമ്മന്‍ചാണ്ടി അന്ന് ധനമന്ത്രി. രാവിലെ പതിവുപോലെ സന്ദര്‍ശകര്‍ക്ക് നടുവിലായിരുന്നു ഉമ്മന്‍ചാണ്ടി. എല്ലാവരെയും കണ്ട് തിരക്കിട്ട് മാത്യുവിനോട് സംസാരിച്ച് പുറത്തേക്ക് പോകാന്‍ മന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് കണ്ട മാത്യു ഞെട്ടി.

കരിമ്പന്‍ കയറിയും കീറിയും മോശമായ ഷര്‍ട്ട്. ഈ ഷര്‍ട്ടിട്ടാണോ കുഞ്ഞൂഞ്ഞേ യാത്രയെന്ന് ചോദിച്ച മാത്യുവിനെയും കാരില്‍ കയറ്റി ഉമ്മന്‍ചാണ്ടി. പിന്നെ ഷര്‍ട്ടൂരി നല്‍കാന്‍ മാത്യുവിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മാത്യു ഷര്‍ട്ടൂരി നല്‍കിയതോടെ പത്തനംതിട്ടയിലെ പൊതുപരിപാടിയില്‍ ആ ഷര്‍ട്ടിട്ട് ഉമ്മന്‍ചാണ്ടി പങ്കെടുത്തു, അടുത്ത പരിപാടി അന്ന് അടൂര്‍ എംഎല്‍എയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തില്‍. ഉമ്മന്‍ചാണ്ടി ഊരി നല്‍കിയ ഷര്‍ട്ടിട്ടാണ് മാത്യു ഈ സമയം കാറിലിരുന്നത്.

രാത്രി വൈകി മാത്യുവിനെ വീട്ടില്‍ കൊണ്ടാക്കിയാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം തന്റെ ഷര്‍ട്ട് അലക്കിത്തേച്ച് തിരികെ വീട്ടില്‍ എത്തിക്കാനും ഉമ്മന്‍ചാണ്ടി മറന്നില്ല. അതായിരുന്നു ഉമ്മന്‍ചാണ്ടി.

Advertisment