Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻറ് ക്യാമ്പസ് ഓറിയന്റേഷൻ മീറ്റുകൾ സംഘടിപ്പിച്ചു

New Update

കോഴിക്കോട് : ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ക്യാമ്പസ് ഓറിയന്റേഷൻ മീറ്റുകൾ സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി മേഖല മീറ്റ് ഇൻഡോർ സ്റ്റേഡിയത്തിലും, വടകര മേഖല മീറ്റ് കുറ്റ്യാടി ചെറിയകുമ്പളത്തും, മുക്കം മേഖലാ മീറ്റ് മുക്കം വ്യാപാര മന്ദിരത്തിൽ വെച്ചുമാണ് സംഘടിപ്പിച്ചത്.

Advertisment

publive-image

ക്യാമ്പ്സുകളിൽ സാമൂഹിക നീതി, ജനാധിപത്യം, സാഹോദര്യം എന്നിവക്കായി വിദ്യാർത്ഥികൾ നിലകൊള്ളണമെന്നും, സമൂഹത്തിന്റെ പുനർനിർമ്മാണത്തിന് ചാലകശക്തിയായി വിദ്യാർത്ഥികൾ പ്രവർത്തിക്കണമെന്നും ക്യാമ്പസ് ഓറിയന്റേഷൻ മീറ്റുകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂർ പറഞ്ഞു.

മുക്കം മേഖല മീറ്റ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം , കരിയർ എങ്ങനെ രൂപപ്പെടുത്താം എന്ന വിഷയത്തിൽ ഇൻക്യൂബേഷൻ ചീഫ് കരിയർ കോച്ച് നബീൽ എ.ആർ, ഐഡിയൽ കോളേജ് പ്രൊഫസർ അമീൻ, മുസ്അബ് പെരിങ്ങളം എന്നിവർ ക്ലാസ്സെടുത്തു.

വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്ക് വെച്ചു. പരിപാടികളിൽ ജില്ലാ ജനറൽ സെക്രെട്ടറി ലബീബ് കായക്കൊടി, വൈസ്.പ്രസിഡന്റു മാരായ നുജൈം പി കെ

, സജീർ ടി.സി എന്നിവർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മുനീബ്,റഈസ് കുണ്ടുങ്ങൽ,സൽവ അബ്ദുൽഖാദർ, സംസ്ഥാന ക്യാമ്പസ് സമിതി അംഗം ആദിൽ അലി, ജില്ലാ കമ്മിറ്റി അംഗം ഹൈഫ ബന്ന, ശാമിൽ കൊടിയത്തൂർ, യാസീൻ പെരിങ്ങൊളം, ഫൈഹ ബന്ന എന്നിവർ സംബന്ധിച്ചു.

Advertisment