Advertisment

കോഴിക്കോട് കൊറോണ ബോധവത്ക്കരണം വാര്‍ഡ് തലങ്ങളില്‍

New Update

കോഴിക്കോട്: കൊറോണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ നടന്ന ഗ്രാമസഭകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Advertisment

publive-image

കുടുംബശ്രീ അയല്‍ക്കൂട്ടം യോഗങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ഗൃഹസന്ദര്‍ശനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് തല യോഗങ്ങളും റാപിഡ് റസ്‌പോണ്‍സ് ടീം മീറ്റിങ്ങുകളോടപ്പം പരിശീലനവും നടത്തി.

ജില്ലയില്‍ പുതുതായി 11 പേര്‍ ഉള്‍പ്പെടെ ആകെ 370 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കൗണ്‍സിലിങ് നടത്തി വരുന്നു. ബിച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ട്. പരിശോധന ഫലം ലഭിച്ച മൂന്ന് കേസുകളും നെഗറ്റീവ് ആണ്. ഇനി രണ്ട് റിസള്‍ട്ട് കൂടി ലഭിക്കാനുണ്ട്. ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

Advertisment