Advertisment

കോവിഡ് ഭീതി: പ്രവാസികളോട് അവഗണന പാടില്ല: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

New Update

കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിയിലും വലിയ പങ്കുവഹിച്ച പ്രവാസി സമൂഹത്തെ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അവഗണനയോടെ കാണുന്ന സമീപനത്തില്‍ വലിയ മാറ്റം ഉണ്ടാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment

രോഗികളായവരും, ക്വാറന്റെയ്‌നില്‍ കഴിയുന്നവരും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്. സാമൂഹിക അകലവും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പാലിച്ച് കൊണ്ട് ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ബാദ്ധ്യതയുണ്ട്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരോടും ഈ സമീപനം സ്വീകരിക്കുന്നതായി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.

രോഗം വരുന്നത് ഒരാളുടെയും കുറ്റമല്ലെന്നും അത് വ്യക്തിയുടെ പരിധിയില്‍ വരുന്നതല്ല എന്നും മനസ്സിലാക്കി സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ മത സാമൂഹിക രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങണം.

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ച് വന്നവരോ, ജോലി ഉണ്ടായിട്ടു ശബളം ലഭിക്കാതെയോ വിദേശത്ത് കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന സഹായ പദ്ധതികള്‍ക്ക് എല്ലാവരും രംഗത്ത് വരണം. ഭക്ഷണ കിറ്റ്, ചികിത്സ, അടിസ്ഥാന സാമ്പത്തിക സഹായം, തൊഴില്‍ മാര്‍ഗ നിര്‍ദ്ദേശം എന്നിവക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളത്തിലെ രോഗികളില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നോ, ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരിലാണ് കൂടുതല്‍ ഉള്ളതെന്നത് കൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവര്‍ വലിയ ജാഗ്രത പാലിക്കുകയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും മാനസീകാവസ്ഥ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

covid 19 corona virus
Advertisment