Advertisment

കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബദറുദ്ദീൻ ഗുരുവായൂര്‍ വീണ്ടും പ്രസിഡന്‍റ് ആയി തെരെഞ്ഞെടുക്കപെട്ടു.

author-image
admin
New Update

ത്രിശൂര്‍:  കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സാംസ്കാരിക  പ്രവർത്തകനും  മുൻ നയതന്ത്രകാര്യാലയോദ്ധ്യാഗസ്ഥനുമായ ബദറുദ്ദീൻ ഗുരുവായൂരിനെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തതായി സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

publive-image

തൃശൂർ അർബൻ കോഓപറേറ്റീവ് ബാങ്ക് സീനിയർ മാനേജർ ആയിരുന്ന ജോർജ് ജോസഫ് ആണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡണ്ട്: പി.കെ.ഹസൻ, സെക്രട്ടറിമാർ: രാമചന്ദ്രൻ പള്ളിയിൽ, (ഓഫീസ് ഇൻചാർജ് ) മുഹമ്മദ് നൂറുദ്ദീൻ, ട്രഷറർ: പി എൻ.വാസു. ഐ.ടി. കോ-ഓർഡിനേറ്റർ വി.സി.ഷീജ  തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.

Advertisment