Advertisment

സർക്കാർ മൊബൈൽ ചലഞ്ച് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചു; പ്രധാന അധ്യാപകരെ ഉടൻ നിയമിക്കുക: കെപിഎസ്‌ടിഎ കരിമ്പ ബ്രാഞ്ച്

New Update

publive-image

Advertisment

മണ്ണാർക്കാട്: നാഥനില്ലാ കളരിയായി മാറിയ കരിമ്പ ബ്രാഞ്ചിലെ സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാത്ത സർക്കാർ നടപടിയിൽ കരിമ്പ ബ്രാഞ്ച് ശക്തമായി പ്രതിഷേധിച്ചു.

ഇടതു സർക്കാരിന്റെ അധ്യാപക വിരുദ്ധ നടപടികൾക്കെതിരിരെ ശക്തമായ സമരവുമായി മുൻപോട്ടു പോകാനും തീരുമാനിച്ചു. സ്കൂളുകളിൽ സ്മാർട്ട്ഫോൺ ചലഞ്ച് അധ്യാപകരും ജനങ്ങളും സന്നദ്ധ സംഘടനകളും ഏറ്റെടുത്തത് യോഗം വിലയിരുത്തി.

കൂടാതെ സർക്കാർ മൊബൈൽ ചലഞ്ച് ഏറ്റെടുക്കാത്തതിൽ പ്രതിഷേധവും രേഖപ്പെടുത്തി. സ്കൂളുകളിൽ അധ്യാപകർക്ക് ഏതെങ്കിലും തരത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ സബ് ജില്ല അവ സംഘടനാപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുന്നറിയിപ്പ് നൽകി.

ഗൂഗിൾ മീറ്റായി ചേർന്ന യോഗം ഉപ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. ജമീർ മാസ്റ്റർ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ജില്ലാ ട്രഷറർ സജീവ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് മാസ്റ്റർ, സിനി ടീച്ചർ, ടീബ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment