Advertisment

കെ എസ് ഇ ബി ഓഫീസുകൾക്കു നേരെയുള്ള അതിക്രമം; വൈദ്യുതി ജീവനക്കാർ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കറൻറ് ചാർജ്ജ് വർദ്ധിപ്പിച്ചു എന്ന വ്യാജേന വിവിധ സംഘടനകളും രാഷട്രീയ പാർട്ടികളും കെ എസ് ഇ ബി ഓഫീസുകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സംയുക്ത സമരസമിതിയുടെ (NCCOEEE) നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. പാലക്കാട് വൈദ്യുതി ഭവൻ പരിസരത്തു ചേർന്ന പ്രതിഷേധയോഗം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി.വിജയൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.

കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി വി.കെ.രവീന്ദ്രൻ, പ്രസിഡൻ്റ് വി.എ.പ്രസന്നൻ, മുരുകൻ, മണികണ്ഠൻ, കെ എസ് ഇ ബി ഓഫീസേഴ്സ് അസേസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി.സുരേഷ്, കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.വിനോദ്,

വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ, ഡിവിഷൻ ഖജാൻജി പി.ഡി.ശശികുമാർ എന്നിവർ സംസാരിച്ചു.ഇതിൻ്റെ ഭാഗമായി എല്ലാ സെക്ഷൻ ഓഫീസുകൾക്ക് മുന്നിലും രാവിലെ സംയുക്ത പ്രതിഷേധം നടത്തി.

KSEB office prathishedam
Advertisment