Advertisment

കെ.എസ്.ആർ.ടി.സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതുപക്ഷ ദുർഭരണത്തിനെതിരെ പ്രധാനമന്ത്രിക്ക് നൽകാനുള്ള ഭീമ ഹർജിക്കുള്ള ഒപ്പൂ ശേഖരണം ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  50 മാസമായി ഈടാക്കിയ എന്‍പിഎസ് തുക അടക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരം പാലക്കാട് ഡിപ്പോയിൽ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജീവനക്കാരിൽ നിന്നും പിടിക്കുന്ന എന്‍പിഎസ് തുക അടക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ കൊള്ളയടിക്കുന്ന ഇടതുദുർഭരണത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകുന്ന ഭീമ ഹർജ്ജിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒപ്പുശേഖരണം പാലക്കാട് ജില്ലയിലെ 4കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും നടന്നു.

പാലക്കാട് ഡിപ്പോയിൽ സംസ്ഥാന സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍പിഎസി ലെ അപാകതകൾ പരിഹരിക്കുന്നതു വരെ ശക്തമായ സമര പരിപാടികളുമായി കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണാർക്കാട് ഡിപ്പോയിൽ സംസ്ഥാന സമിതി അംഗം എം വി രണദിവ് ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഡിപ്പോയിൽ ജില്ലാ പ്രസിഡൻറ് എന്‍ കെ കണ്ണനും ചിറ്റൂർ ഡിപ്പോയിൽ ജില്ലാ സെക്രട്ടറിപി.കെ ബൈജുവും ഉദ്ഘാടനം ചെയ്തു.

വിവിധ പരിപാടികളിൽ പിആര്‍ മഹേഷ്, കെ കണ്ണൻ, എല്‍ രവി പ്രകാശ്, സി. സുരേഷ്, സി ശശിധരൻ , എം. കണ്ണൻ,കെ സുധീഷ് , എന്‍ കാളിദാസ് , ദിനേശ് എന്‍ കുട്ടി എന്നിവർ സംസാരിച്ചു.

ksrtc harji
Advertisment