Advertisment

കെഎസ്ആർടിസി 2019 ലേതിനെക്കാൾ 40 ശതമാനം കിലോമീറ്റർ അധികം ഓടിക്കണം: ഇലക്ട്രിക് ബസുകൾ അടുത്ത മാസം കെ എസ് ആർ ടി സിയിൽ എത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ 2019 - ലേതിനെക്കാൾ 30 - 40 ശതമാനം അധികം കി ലോമീറ്റർ ഓടിക്കണമെന്നും പ്രതിദിനം പത്ത് കോടി രൂപ ടിക്കറ്റ് വരുമാനം എന്ന ലക്ഷ്യത്തിലെ ത്തണമെന്നും കെ എസ് ആർ ടി സി, സി എം ഡി ബിജു പ്രഭാകരൻ. 2019 കാലഘട്ടത്തിൽ 5500 ല ധികം സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3200 മുതൽ 3400 വരെ സർവീസുകളാണ് നടത്തുന്നത്. ഈ സർവീസുകളുടെ കിലോമീറ്റർ വർധിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. കെ എസ് ആർ ടി സി യുടെ ദീർഘദൂര സർവീസുകൾ പാപ്പനം കോട് നിന്നും കെ - സ്വിഫ്റ്റിന്റെ ദീർഘദൂര സർവീസുകൾ ആന യറയിൽ നിന്നും ആരംഭിക്കും.

കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി- സി എം ഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ഈ തീരുമാനം നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. പാപ്പനംകോട് സെൻട്രൽ വർക്സിലെ മുകളിലത്തെ നില ദീർഘദൂര സർവീസു കളിലെ യാത്രക്കാരുടെ വിശ്രമത്തിനായി വിട്ടു കൊടുക്കും.വികാസവൻ ഡിപ്പോയിലെ നിലവിലുള്ള വലിയ കെട്ടിടം പൊളിച്ചു മാറ്റി ബസുകളുടെ പാർക്കിംഗ് കേന്ദ്രമാക്കും. ഉപയോഗ ശൂന്യമായ ലോ ഫ്ലോർ ബസുകൾക്ക് നീല (സിറ്റി ഷട്ടിൽ ) പച്ച (സിറ്റി റേഡിയൽ ) നിറങ്ങൾ അടിച്ച് തിരുവനന്തപുരം സിറ്റിയിൽ സർവീസ് നടത്തും, തിരുവനന്തപുരം സിറ്റി പരിധിയിൽ മറ്റ് നി റത്തിലുള്ള ബസുകൾ പ്രവേശിക്കുന്നത് വിലക്കും. കിഴക്കേകോ ട്ടയിലെ ബസ് പാർക്കിംഗ് അവസാനിപ്പിച്ച്

ഡീസൽ പമ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി കൂടുതൽ വരുമാനം ഉണ്ടാക്കണം. കെ എസ് ആർ ടി സി യുടെ ദീർഘദൂര സർവീസുകൾ ഈഞ്ചയ്ക്കൽ നിന്നും ആരംഭിക്കുന്നതി നെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാനും സി എം ഡി നിർ ദേശിച്ചു. ഈഞ്ചക്കലിലേയ്ക്ക് യാത്രക്കാർക്കായി ഫീഡർ സർവീസുകൾ ഏർപ്പെടുത്തണം. തിരുവനന്തപുരം ജില്ലയിലെ ഗാരേജുകളുടെ എണ്ണം കുറയ്ക്കും. മുന്ന് ഗാരേജുകളായി ചുരുക്കാനാണ് നീക്കം.

ഇലക്ട്രിക് ബസുകൾ അടുത്ത മാസം കെ എസ് ആർ ടി സിയിൽ എത്തും. എത്ര ഇലക്ട്രിക് ബസുകൾ എന്ന് സി എം ഡി വ്യക്ത മാക്കിയില്ല. ഈ ബസുകൾ ഉപയോഗിച്ച് ഡീസൽ ബസുകൾ മാറ്റുകയും പുതിയ സർക്കുലർ റൂട്ടുകൾക്ക് പദ്ധതി തയാറാക്കുക യും വേണം. നിലവിൽ സിറ്റി ഡിപ്പോയിലുള്ള ഇലക്ട്രിക് ബസുകൾ മറ്റ് ഡിപ്പോകളിലേയ്ക്ക് മാറ്റണം. ഇലക്ട്രിക് ബസുകൾ കെ - സ്വിഫ്റ്റിന് കൈമാറുമോ എന്ന കാര്യം വ്യക്തമല്ല. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് വേ ണ്ടി 27 - ന് അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗവും കെ എസ് ആർ ടി സി വിളിച്ചു കൂ ട്ടിയിട്ടുണ്ട്.

Advertisment