Advertisment

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: സംസ്ഥാന സര്‍ക്കാരിനെതിരെ കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ സായാഹ്ന ധര്‍ണ 10-ന്‌

New Update

publive-image

തൊടുപുഴ: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 10ന് സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന പ്രതിഷേധ പരിപാടി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

Advertisment