Advertisment

കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനു മുമ്പിൽ ധർണ നടത്തി

New Update

publive-image

Advertisment

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനു മുമ്പിൽ ധർണ നടത്തി.

ഓൺലൈൻ പഠന സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുക, ഓൺലൈൻ പഠന സംവിധാനത്തിലെ അപാകതകൾ കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന ദേവിക അടക്കമുള്ള കുട്ടികളുടെ കുടുംബങ്ങളോട് സർക്കാർ നീതി കാണിക്കുക, വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുക, കോളേജിയേറ്റിനുള്ള പി.ജി വെയ്റ്റേജ് ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് സജിൻ സന്തോഷ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം കെ.എസ്.യു സംസ്ഥാന ജനറൽസെക്രട്ടറി ജോബി സി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ടോണി തോമസ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ് റൊസാരിയോ ടോം ,ഫൈസൽ ടി എസ്, ഡിസിസി സെക്രട്ടറി എൻ ഐ ബെന്നി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അക്ബർ ടി. എൽ.ആരിഫ് കരീം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് സാജു എന്നിവർ സംസാരിച്ചു.

Advertisment