Advertisment

യൂണിറ്റ് തലത്തില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് മികച്ച പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട്; കെയു ജനീഷ് കുമാര്‍ എംഎല്‍എ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലേക്ക്

New Update

publive-image

Advertisment

പത്തനംതിട്ട: കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ ഇനി പുതിയ കര്‍മ്മമണ്ഡലത്തിലേക്ക്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച കെയു ജനീഷ് കുമാറിന് അര്‍ഹിക്കുന്ന അംഗീകാരമായാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

താഴെക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നുവന്ന കെയു ജനീഷ് കുമാര്‍ യൂണിറ്റ് തലത്തില്‍ നിന്നാണ് തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1998ല്‍ ഡിവൈഎഫ്ഐ വാല്‍വാറ യൂണിറ്റ് സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയ അദ്ദേഹം പിന്നീട് കൃത്യമായ ജനസേവനത്തിലൂടെയും ജനകീയനുമായി വളര്‍ന്നുവന്നാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയില്‍ വരെ എത്തിച്ചേര്‍ന്നത്.

സീതത്തോട് സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായി ജനങ്ങളുടെ ശബ്ദമായി മാറിയ കെയു ജനീഷ് കുമാര്‍ കോളേജ് യൂണിയനിലും ശക്തമായ സാന്നിധ്യമായിരുന്നു. കൗണ്‍സിലറായും എംജി സര്‍വ്വകലാശാല യൂണിറ്റ് ഭാരവാഹിയായും വിദ്യാര്‍ത്ഥികളുടെ ശബ്ദമായി മാറിയ അദ്ദേഹം ഡിവൈഎഫ്ഐയിലൂടെ യുവാക്കളുടെ പ്രശ്നങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തി.

ഡിവൈഎഫ്ഐയിലെ സജീവ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പ്രസിഡന്റുമായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഏരിയാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചും പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായ അദ്ദേഹം പിന്നീട് പത്തനംതിട്ട ജില്ലാപ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

ഈ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത്. പിന്നീട് കോന്നി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറപ്പായ സീറ്റില്‍ വിജയിച്ചാണ് കെയു ജെനീഷ് കുമാര്‍ എല്‍ഡിഎഫിന്റെ കരുത്തുകാണിച്ചത.്

pathanamthitta news
Advertisment