Advertisment

ചക്ക ഉൽപ്പന്നങ്ങളുമായി തേങ്കുറിശിയിലെ കുടുംബശ്രീ വനിതകൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുമായി തേങ്കുറുശ്ശി പഞ്ചായത്ത് ചകിരാംതൊടിയിലെ മഹാലക്ഷ്മി കുടുംബശ്രീ ജെ.എൽ.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) വനിതകൾ.

Advertisment

ചക്ക പായസം, ഹൽവ, ബിസ്ക്കറ്റ്, മിക്ചർ, പൊക്കവട, മൈസൂർപാക്ക്, ലഡ്ഡു, പപ്പടം, അച്ചാർ തുടങ്ങി നിരവധി ഉല്പന്നങ്ങളുമായാണ് സ്ത്രീകൂട്ടായ്മ ചക്ക ഉൽപന്നങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. 'ആദ്യ' എന്ന പേരിൽ തുടങ്ങിയ ചക്കവിഭവ നിർമാണ വിപണിയുടെ ഉദ്ഘാടനം കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു.

publive-image

കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡി ആനുകൂല്യത്തിലൂടെയാണ് കുടുംബശ്രീ കൂട്ടായ്മ ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സംരംഭത്തിനായി നാല് ലക്ഷം രൂപ അനുവദിച്ചതിൽ 3.40 ലക്ഷം രൂപ സബ്സിഡിയാണ്.

അഞ്ചു പേരടങ്ങുന്ന സംഘത്തിന്റെ ചക്ക ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും തേങ്കുറിശി പഞ്ചായത്ത് പരിധിയിൽ തന്നെയാണ്. 'ആദ്യ' എന്ന പേരിൽ വിപണിയിലെത്തുന്ന ചക്ക ഉൽപ്പന്നങ്ങൾ ചെറുകിട വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ കുടുംബശ്രീ മേളകളിലും കുടുംബശ്രീ ഓണ ചന്തകളിലും കുടുംബശ്രീയുടെ നാനോ മാർക്കറ്റിലും ചക്കവിഭവങ്ങൾ വിൽപ്പനയ്‌ക്ക് എത്തും.

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിന് സമീപമുള്ള ചക്ക ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ഷേളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയായി. തേങ്കുറിശി പഞ്ചായത്ത് പ്രസിഡണ്ട് സി. ഇന്ദിര, വൈസ് പ്രസിഡണ്ട് ആർ രവീന്ദ്രൻ, ഗോപി, കെ ടി ഉദയകുമാർ, രജനി തുടങ്ങിയവർ സംസാരിച്ചു.

kudumbasree
Advertisment