മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ അനായാസം നിറവേറ്റാനാകുമെന്ന പ്രതീക്ഷയില്ലെന്ന് തുറന്നടിച്ച്‌ കുമാരസ്വാമി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, May 22, 2018

ബാംഗ്ലൂര്‍ ∙ മുഖ്യമന്ത്രി എന്ന നിലയിൽ 5 വര്‍ഷം ഉത്തരവാദിത്തങ്ങൾ അനായാസം നിറവേറ്റാനാകുമെന്ന പ്രതീക്ഷ ഇല്ലെന്ന് തുറന്നു സമ്മതിച്ച് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്ത് .

കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷി സർക്കാരിനെ അടുത്ത അഞ്ചു വർഷത്തേക്ക് നയിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.

എന്റെ ജീവിതത്തിലെ വലിയൊരു വെല്ലുവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തങ്ങൾ അനായാസം നിറവേറ്റാനാകുമെന്ന പ്രതീക്ഷ എനിക്കില്ല .

സഖ്യകക്ഷി സർക്കാർ അനായാസം മുന്നോട്ടു പോകുമോ എന്ന കാര്യത്തിൽ എനിക്കു മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങള്‍ക്കും സംശയങ്ങളുണ്ട്.

ദൈവാനുഗ്രഹത്താൽ എല്ലാം നന്നായി ഭവിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കുമാരസ്വാമി ശൃംഗേരിയിൽ പറഞ്ഞു.  കുമാരസ്വാമി സ്വാര്‍ത്ഥനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഇന്ന് പ്രതികരിച്ചിരുന്നു .

×