Advertisment

ലൈംഗിക പീഡനക്കേസിലെ പ്രതികൾക്ക് സാധാരണയായി ജയിൽ ശിക്ഷയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇത് ഫലപ്രദമല്ല; മൈസൂർ കൂട്ടബലാത്സംഗ പ്രതികളെ ഹൈദരാബാദിലെ പോലെ വെടിവച്ചുകൊല്ലണം: കുമാരസ്വാമി

New Update

മൈസൂരു: മൈസൂരിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ, രണ്ട് വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് പൊലീസ് കൈകാര്യം ചെയ്ത രീതിക്ക് സമാനമായി വെടിവെച്ച് കൊല്ലണമെന്ന് നിർദ്ദേശിച്ച്‌ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി.

Advertisment

publive-image

“ഒരു ബലാത്സംഗക്കേസ് കൈകാര്യം ചെയ്ത രീതിയിൽ ഹൈദരാബാദ് പൊലീസിനെ ഞാൻ അഭിനന്ദിക്കുന്നു. അവസാനം അവർ എന്താണ് ചെയ്തത്? കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടില്ല. ലൈംഗിക പീഡനക്കേസിലെ പ്രതികൾക്ക് സാധാരണയായി ജയിൽ ശിക്ഷയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇത് ഫലപ്രദമല്ല,” എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

“സർക്കാർ ഇക്കാര്യം സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ഹൈദരാബാദിൽ ചെയ്തത് പിന്തുടരുകയും വേണം. മൈസൂരിലെ സംഭവം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്, ഗ്രാമീണ മേഖലയിൽ പോലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു,” എച്ച്.ഡി കുമാരസ്വാമി കൂട്ടിച്ചേർത്തു.

kumaraswamy
Advertisment