കുംഭമേളയിലെ കാഴ്ചകൾ – നാഗസന്യാസിമാരാകാൻ 1000 പേർ, 60 വനിതകളും !

പ്രകാശ് നായര്‍ മേലില
Thursday, February 7, 2019

ഇന്നലെ ( ബുധനാഴ്ച ) പ്രയാഗ് രാജിലെ ജുനാ അഖാഡയിൽ ( പുരാതന മഠം ) 1000 പുരുഷന്മാരും 60 സ്ത്രീകളും നാഗ സന്യാസിമാരാകാനുള്ള ദീക്ഷയെടുക്കുകയുണ്ടായി. രാവിലെ മുതൽ ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു.

ആദ്യം തലമുണ്ഡനം ചെയ്തശേഷം സംഗമത്തിൽ സ്നാനം, പിണ്ഡദാനം, രാത്രിയിൽ പുലരുംവരെ പരമ്പരാഗത ആചാരപ്രകാരമുള്ള ഹവനഹോമം എന്നിവ നടന്നു. ഇതിനുശേഷം ഈ വരുന്ന ഫെബ്രുവരി 10 ന് വസന്ത പഞ്ചമി നാളിൽ എല്ലാവരും സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതായിരിക്കും.

നാഗസന്യാസിമാരും അഘോരികളും രണ്ടും രണ്ടാണ്. സനാതന ധർമ്മങ്ങളുടെ നേരേ ആക്രമണമുണ്ടാ യപ്പോൾ ആദിശങ്കരൻ അവരുടെ രക്ഷയ്ക്കുവേണ്ടി വസ്ത്രമുപേക്ഷിച് ശരീരം അസ്ത്രായുധമാക്കി സന്യാസിമാരുടെ ഒരു സേന പടുത്തുയർത്തുകയുണ്ടായി.അതാണ് നാഗസന്യാസിമാർ എന്നറിയപ്പെടുന്നവർ എന്ന് വിശ്വസം.

നാഗസന്യാസികളാകാൻ അതികഠിനമായ തപസ്യകൾ അനുഷ്ഠിക്കേണ്ടതുണ്ട്. സ്വന്ത ബന്ധങ്ങളെല്ലാം ത്യജിച്ചും സ്വന്തം മരണാനന്തരക്രിയകളെല്ലാം നടത്തിയും വേണം സന്യാസം സ്വീകരിക്കേണ്ടത്.കാമം, ക്രോധം,ലോപം,മോഹം ഇവയെല്ലാം ഉപേക്ഷിച്ച ഇവർ ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി തപസ്സും കഠിന ജീവിതചര്യകളും അനുഷ്ഠിക്കുന്നവരാണ്.

ഹിമാലയസാനുക്കളിലാണ് ഇവരുടെ വാസം കൂടുതലും. കുംഭമേളകൾ നടക്കുമ്പോൾ പുണ്യസ്നാനത്തിനായി ഇവർ കൂട്ടമായി എത്തുകയാണ് പതിവ്.

×