Advertisment

കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. കുവൈറ്റ് സിവില്‍ വ്യോമയാന അധികൃതര്‍ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

നേരത്തെ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ നേരത്തെ അധികൃതര്‍ തീരുമാനിച്ചിരുന്നു.

ഇതോടൊപ്പം പ്രവേശനവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ പ്രവേശനവിലക്ക് നീട്ടിയത് കനത്ത തിരിച്ചടിയാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

Advertisment