Advertisment

കുവൈറ്റില്‍ കര്‍ഫ്യൂ സംബന്ധിച്ചുള്ള പുതിയ തീരുമാനം തിങ്കളാഴ്ച പ്രഖ്യാപിക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിലവിലെ ഭാഗിക കര്‍ഫ്യൂ തുടരണമോ, അവസാനിപ്പിക്കണമോ, അല്ലെങ്കില്‍ ഭേദഗതി വരുത്തണമോ എന്നത് സംബന്ധിച്ചുള്ള പുതിയ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും. ഈ മാസം 22 വരെയാണ് നിലവില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ഫ്യൂ അവസാനിപ്പിക്കാനുള്ള സാധ്യത വിരളമാണ്. രണ്ടാഴ്ചത്തേക്ക് കൂടി കര്‍ഫ്യൂ നീട്ടണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ.

എന്നിട്ടും രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും.

Advertisment