Advertisment

കുവൈറ്റ് വിമാന താവളത്തിൽ യാത്രക്കാർക്ക് അധികൃതരുടെ പീഡനം. ഇന്ത്യക്കാർ ഉൾപ്പടെയുള്ള യാത്രക്കാർ ടിക്കെറ്റെടുത്ത്‌ കാത്തിരുന്നിട്ടും വിമാനമില്ല, കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം യാത്രക്കാർ

New Update

Advertisment

  കോഴിക്കോട്: ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്കാരോട് കുവൈറ്റ് വിമാന താവള അധികൃതരുടെ വിവേചനവും മാനസിക പീഡനവും. ഇരുന്നൂറോളം യാത്രക്കാർ രണ്ടു ദിവസമായി വിമാന താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി മഴ പെയ്തതിനെ തുടർന്ന് കുവൈറ്റ് വിമാന താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

എന്നാൽ മഴ മാറിയിട്ടും കാലാവസ്ഥ അനുകൂലമായിട്ടും അധികൃതർ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ യാത്രികരോട് വിവേചനം തുടരുന്നതായി കോഴിക്കോട് സ്വദേശിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

അതെസമയം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ യാത്രക്കാരെ പകരം ഫ്‌ളൈറ്റുകളിൽ യാത്രയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യാത്രികരാണ് ഇപ്പോഴും  കുടുങ്ങിക്കിടക്കുന്നത്. ഇരുന്നൂറോളം വരുന്ന ഈ യാത്രക്കാരെ അധികൃതർ പുറത്തേക്ക് വിടുന്നുമില്ല.പകരം നടപടി സ്വീകരിക്കുകയും ചെയ്യാത്ത അവസ്ഥയാണ്.

കഴിഞ്ഞ പതിനാലിന് രാത്രി ഒൻപത് മണിക്കുള്ള കുവൈറ്റ് എയർവൈസിൽ നാട്ടിലേക്കു പുറപ്പെടാൻ എത്തിയ പാലക്കാട് സ്വദേശി അടക്കമുള്ള മലയാളികളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. റൺവേയിൽ വെള്ളം കയറി എന്നു പറഞ്ഞാണ് ആദ്യം വിമാനം റദ്ദാക്കിയത്. എന്നാൽ പകരം വിമാനങ്ങൾ ഏർപ്പാട് ചെയ്യുകയോ ഒന്നും അധികൃതർ ഇതുവരെ ചെയ്തിട്ടില്ല.

ഒരു ഫ്‌ളൈറ്റിൽ പോകേണ്ട യാത്രക്കാർ ഇപ്പോഴും ഇവിടെ കുടുങ്ങിയിരിക്കുകയാണ്. അതിൽ ചിലർ ഖത്തർ എയർവൈസിൽ ടിക്കെറ്റ് എടുത്ത് പോവുകയും, ചെയ്തു. മണിക്കൂറുകളായി കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുള്ള യാത്രക്കാർ. കാത്തിരിപ്പിനൊടുവിൽ ഒരു ഫ്‌ളൈറ്റ് വന്നെങ്കിലും പൈലറ്റ് ഇല്ല എന്ന തൊടുന്യായം പറഞ്ഞു കബളിപ്പിച്ച അവസ്ഥയിലാണ്. ഇപ്പോൾ യാതൊരു വിവരവും ഇല്ലാത്ത അവസ്ഥയാണെന്നും വിമാന താവളത്തിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശികളായ യാത്രക്കാരുടെ നാട്ടിലുള്ള ബന്ധുക്കള്‍ പറയുന്നു .

Advertisment