കുവൈറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്ക് ആധുനിക പരിശോധനാ സംവിധാനം വ്യാഴാഴ്ച നിലവിൽ വരും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 13, 2018

കുവൈറ്റ്‌  : കുവൈറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്ക് ആധുനിക പരിശോധനാ സംവിധാനം വ്യാഴാഴ്ച നിലവിൽ വരും .വയർലെസ് ഇലക്ട്രോമാഗ്നറ്റിക് ഫ്രിക്വൻസി ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയുന്ന സംവിധാനമാണ് കസ്റ്റംസ് വിഭാഗത്തിൽ ഒരുക്കിയിട്ടുള്ളത്.

വിമാനത്താവളത്തിൽ ഇറങ്ങുന്നവരെ സ്വീകരിക്കാൻ അത്തരത്തിൽ നാല് ഗേറ്റുകൾ ഉണ്ടാകുമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് മേധാവി ജമാൽ അൽ ജലാവി അറിയിച്ചു. ഹാൻ‌ഡ് ബഗേജ് ഇല്ലാതെ വരുന്ന യാത്രികർക്ക് ഗ്രീൻ ചാനലിനു സമാനം ഇറങ്ങിവരാവുന്നതാകും ഒരു ഗേറ്റ്.

ലഗേജ് കൈവശമുള്ളവർക്ക് കടന്നുവരാനുള്ളതാണ് മറ്റ് മൂന്ന് ഗേറ്റുകൾ. വിമാനത്താവളത്തിൽ എത്തുന്ന യാത്രികരുടെ നീക്കം എളുപ്പമാക്കുന്നതിന് പുതിയ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

×