Advertisment

കുവൈറ്റില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് വമ്പന്‍ ഓഫറുമായി ബദര്‍ അല്‍സമ ഗ്രൂപ്പ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും മികച്ച മെഡിക്കല്‍ സെന്‍ററിലൊന്നായ ബദര്‍ അല്‍സമയില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പരിശോധനകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു.

9 കെഡിയ്ക്ക് വൈറ്റമിന്‍ ഡി ടെസ്റ്റും 25 കെഡിയ്ക്ക് ഹെല്‍ത്ത് പ്ലസ് പരിശോധനയുമാണ് പുതിയതായി അവതരിപ്പിക്കുന്നത്.

63 കെഡി ഈടാക്കിയിരുന്ന അബ്ഡോമിനല്‍ അള്‍ട്രാ സ്കാനിംങ്ങ്, ചെസ്റ്റ് എക്സ്റേ, ഇസിജി അടക്കം 13 ഓളം പരിശോധനകള്‍ അടങ്ങിയ ഹെല്‍ത്ത് പ്ലസ് ചെക്കപ്പാണ് ഇപ്പോള്‍ 25 കെഡിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലത്തേയ്ക്കാണ് പുതിയ ഇളവുകള്‍.

publive-image

കാല്‍സ്യം ടെസ്റ്റ്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയാണ് 9 കെഡിയ്ക്ക് വൈറ്റമിന്‍ ഡി ടെസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ആതുരസേവനരംഗത്ത് മികച്ച ഇളവുകളും കുറഞ്ഞ ഫീസും സൗജന്യ സേവനങ്ങളും നല്‍കുന്നതിലൂടെ അഭിനന്ദരാര്‍ഹമായ പ്രവര്‍ത്തന ചരിത്രമാണ് ബദര്‍ അല്‍സമയ്ക്കുള്ളത്.

ഇവിടെ എല്ലാ ദിവസവും 24 മണിക്കൂര്‍ സേവനമാണ് പ്രദാനം ചെയ്യുന്നത്. 24 മണിക്കൂര്‍ ഹെല്‍പ്പ് ഡസ്കും പ്രവര്‍ത്തിക്കുന്നു.

ഇവിടെ ഒപ്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ ഡോ. അശ്വതി മോഹന്‍ പുതിയതായി ചാര്‍ജെടുത്തിരുന്നു. ഈ രംഗത്ത് 10 വര്‍ഷത്തെ പരിചയ സമ്പത്തുള്ള മികച്ച ഡോക്ടറാണ് അശ്വതി മേനോന്‍.

 

badr al sama
Advertisment