Advertisment

കുവൈറ്റിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളുടെ പട്ടിക മാറ്റേണ്ടതില്ലെന്ന് മന്ത്രാസഭായോഗം; ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഭാഗിക കര്‍ഫ്യൂ ഇപ്പോള്‍ പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനമായി.

ജൂലൈ 31നാണ് ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് 24 രാജ്യങ്ങള്‍ക്കും കൂടി വിലക്ക് ഏര്‍പ്പെടുത്തി. ഈ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലൂടെ കുവൈറ്റിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്കിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റിലെത്താം.

ഇതിനായി മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്ന് കുവൈറ്റിലെത്താന്‍ പദ്ധതിയിട്ടിരിക്കുന്നവരുമുണ്ട്. എന്നാല്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ സന്ദര്‍ശക വിസ അനുവദിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മാത്രമല്ല, ഇത്തരത്തിലുള്ള ഇളവിനെതിരെ കുവൈറ്റ് പാര്‍ലമെന്റംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നതിനാല്‍ ഏത് നിമിഷവും ഇത് പിന്‍വലിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment