വിവിധ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടര്‍ന്ന് കുവൈറ്റ്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ്‌ : വിവിധ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടര്‍ന്ന് കുവൈറ്റ്‌ .ജോർദാനിലെ കിങ് ഹുസൈൻ കാൻസർ ഫൗണ്ടേഷൻ സെന്ററിന് 10ലക്ഷം ഡോളർ സംഭാവന നൽകാനുള്ള കരാറിൽ കുവൈത്ത് അറബ് ഇക്കണോമിക് ഡവലപ്മെൻ‌റ് ഒപ്പുവച്ചു.

ജോർദാനിൽ കഴിയുന്ന സിറിയൻ അഭയാർഥികളിലെ കാൻസർ ബാധിതരെ ചികിത്സിക്കുന്നതിനാണ് തുക ഉപയോഗിക്കുകയെന്ന് കുവൈത്ത് അറബ് ഇക്കണോമിക് ഡവലപ്മെൻ‌റ് ഡയറക്ടർ ജനറൽ അബ്ദുൽ വഹാബ് അൽ ബദർ അറിയിച്ചു.

ഈ ആവശ്യത്തിനായി ഒപ്പുവയ്ക്കുന്ന മൂന്നാമത്തെ കരാർ ആണ് അത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി 20ലക്ഷം ഡോളർ നൽകിയിരുന്നു. സിറിയൻ അഭയാർഥികളെ സഹായിക്കാൻ കുവൈത്ത് ഇതുവരെ നൽകിയ തുക 250 ദശലക്ഷം കവിഞ്ഞതായും അദ്ദേഹം അറിയിച്ചു.

×