Advertisment

കുവൈത്ത് റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ - 'മുഅല്ലിം ഡേ സംഗമവും പ്രാർത്ഥന സദസ്സും' സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മുഅല്ലിം ഡേ കാമ്പയിന്റെ ഭാഗമായി എസ്.കെ.ജെ.എം കുവൈത്ത് റൈഞ്ച് കമ്മിറ്റി മുഅല്ലിം ഡേ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

Advertisment

publive-image

എസ്.കെ.ജെ.എം കുവൈത്ത് റൈഞ്ച് പ്രസിഡണ്ട് മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് സംസ്ഥാന കൺവീനർ ശാഫി മാസ്റ്റർ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള ഉത്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസ വിംഗ് കേന്ദ്ര സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി ആശംസകളര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും, ട്രഷറര്‍ നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു. കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാക്കള്‍, എസ്.കെ.ജെ.എം കുവൈത്ത് റൈഞ്ച് ഭാരവാഹികള്‍, മദ്റസാ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

kuwait news
Advertisment