Advertisment

കുവൈറ്റില്‍ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക് ; ഇവരില്‍ 200 പേര്‍ ഇന്ത്യാക്കാര്‍; 24 മണിക്കൂറിനിടയില്‍ 7 മരണവും; രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 22575 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 608 പേര്‍ക്ക്‌. ഇതോടെ കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 200 ഇന്ത്യക്കാരും ,146 സ്വദേശികളും ,38 ബംഗ്ളദേശികളും ,78 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.

publive-image

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

ഫർവാനിയ -180 കേസുകൾ

അഹ്മദി- 175 കേസുകൾ

ഹവാലി -114 കേസുകൾ

ക്യാപിറ്റൽ – 78 കേസുകൾ

ജഹ്‌റ – 61 കേസുകൾ

ഏറ്റവും ഉയർന്ന കേസുകൾ രേഖപ്പെടുത്തിയ പാർപ്പിട പ്രദേശങ്ങൾ:

ജലീബ് അൽ-ഷുയൂഖ്- 49 കേസുകൾ

ഫർവാനിയ- 48 കേസുകൾ

ഖൈതാൻ -48 കേസുകൾ

ഹവാലി -37 കേസുകൾ

kuwait kuwait latest
Advertisment