Advertisment

കുവൈറ്റില്‍ ഇന്ന് 887 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇവരില്‍ 156 പേര്‍ ഇന്ത്യാക്കാര്‍; 24 മണിക്കൂറിനുള്ളില്‍ 6 മരണവും; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 28649 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 887 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28649 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-imagedr ab

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 226ആയി.

156 ഇന്ത്യക്കാർ ഉൾപ്പെടെ 887 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 28649 ആയി. ഇവരിൽ 8677 പേർ ഇന്ത്യക്കാരാണ്‌.ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണ്.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്.

ഫർവ്വാനിയ 300

അഹമദി 216

ഹവല്ലി 117

കേപിറ്റൽ 81

ജഹറ 173

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌

ഫർവ്വാനിയയിൽ നിന്നും 74 പേരും ജിലീബിൽ നിന്ന് 76 പേർക്കും ,അബ്ദലിയിൽ നിന്ന് 39 പേർക്കും ഖൈത്താനിൽ നിന്ന് 42 പേർക്കും മംഗഫ്‌ 38, വാഹയിൽ നിന്ന് 36 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം 

സ്വദേശികൾ 314

ഈജിപ്ത്‌കാർ 115

ബംഗ്ലാദേശികൾ 96

ഇന്ന് 1382പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 14281ആയി. ആകെ 14142 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 187 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

kuwait kuwait latest
Advertisment