Advertisment

കുവൈറ്റില്‍ ശുഭ പ്രതീക്ഷ; 24 മണിക്കൂറിനുള്ളില്‍ കോറോണ രോഗമുക്തി നേടിയത് 1469 പേര്‍; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 15750 ആയി ഉയര്‍ന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറൊണ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനുള്ളില്‍ 1469 പേരാണ് ഒറ്റയടിക്ക് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 15750 ആയതായി ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇന്നലെ 1382 പേരാണ് സുഖം പ്രാപിച്ചത്.

Advertisment

publive-image

അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് സുഖം പ്രാപിച്ചവരെ കണ്ടെത്തിയതെന്ന് മന്ത്രി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. സുഖം പ്രാപിച്ചവരെ രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രികളില്‍ നിന്നു വിട്ടയക്കും.

ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ട കണക്ക്പ്രകാരം മരണമടഞ്ഞവര്‍ 226 ആണ്. ചികില്‍സയിലുള്ള 12,673 -ല്‍ അത്യാഹിത വിഭാഗത്തിലായി 187 പേരുണ്ട്. രാജ്യത്ത് ഇത് വരെ 3,00,351 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തുകയുണ്ടായതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

kuwait kuwait latest
Advertisment