Advertisment

കുവൈറ്റില്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരില്‍ കൊറോണ സ്ഥിരീകരിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലും കൊറോണ സ്ഥിരീകരിച്ചു . കുവൈറ്റിലേക്ക് ഇറാനില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരിലാണ്‌ കൊറോണ വൈറസ് കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ കുവൈറ്റ് സ്വദേശിയും ഒരാള്‍ സൗദി പൗരനുമാണ്. കഴിഞ്ഞ ദിവസമാണ് 700ഓളം പേരെ ഇറാനില്‍ നിന്നും കുവൈറ്റിലേക്ക് തിരികെ എത്തിച്ചത്.

Advertisment

publive-image

വൈറസ് ബാധ കണ്ടെത്തിയ മൂന്നു പേരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും ഇവർ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി .  ഇവരിൽ രോഗ ലക്ഷണങളുടെ പ്രാരംഭ സൂചനകൾ കണ്ടെത്തി .

ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇറാനിലുള്ള മുഴുവന്‍ കുവൈറ്റികളെയും തിരിച്ചെത്തിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇറാനിലേക്കുള്ള വിമാന സര്‍വ്വീസുകളും കുവൈറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

(kuwait news agency - KUNA)

kuwait kuwait latest
Advertisment