Advertisment

പ്രവാസികളെ ആഹ്ലാദത്തിലാഴ്ത്തി കുവൈറ്റ് ദിനാര്‍ ; കൂടുതല്‍ പണം അയച്ചവര്‍ക്ക് ലഭിച്ചത് 230 ഇന്ത്യന്‍ രൂപയോളം ; കുവൈറ്റിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്ക്

New Update

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളെ ആഹ്ലാദത്തിലാഴ്ത്തി കുവൈറ്റ് ദിനാറിന്റെ മൂല്യം കൂടി. ഇന്നലെ 1 കെഡിയ്ക്ക് 228.72 രൂപയായിരുന്നു മൂല്യം. ഈ അവസരം ഒരുനേട്ടമായി കണ്ട് രാജ്യത്തെ മണി എക്‌സചേഞ്ചുകളില്‍ പണമയക്കാന്‍ എത്തിയവര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ച പ്രതീതിയായിരുന്നു. കൂടുതല്‍ പണം അയച്ചവര്‍ക്ക് മണി എക്‌സ്‌ചേഞ്ചുകള്‍ ഒരു കെഡിയ്ക്ക് 230 രൂപ വരെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Advertisment

publive-image

ഇതു മൂലം ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ പണം കടം വാങ്ങിപ്പോലും നാട്ടിലേക്ക് കൂടുതല്‍ തുക അയക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക ലഭിക്കുന്നതിനാല്‍ പ്രവാസികളുടെ നാട്ടിലുള്ള ബന്ധുക്കളും സന്തോഷത്തിലാണ്.

ശമ്പള സമയം അല്ലാത്തതിനാൽ സാധാരണ വരുമാനക്കാരുടെ തിരക്കില്ലെങ്കിലും ഒന്നിച്ചുള്ള തുക അയയ്ക്കുന്നവർ അവസരം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് മണി എക്സ്ചേഞ്ച് രംഗത്തുള്ളവർ പറയുന്നത്. ബലിപെരുന്നാളും ഓണവും ആഘോഷിക്കാൻ നാട്ടിലേക്കു പണമയയ്ക്കുന്നവർ ഏറെ ആശ്വാസത്തോടെയാണ് മണിഎക്സ്ചേഞ്ചുകളിൽ എത്തുന്നത്.

മികച്ച നിരക്ക് പ്രതീക്ഷിച്ചിരുന്ന വൻ‌കിട നിക്ഷേപകരും ഈ ദിവസങ്ങളിൽ കൂടുതലായി മണി എക്സ്ചേഞ്ചുകളിൽ എത്തിയിട്ടുണ്ട്.

kuwait kuwait latest
Advertisment