Advertisment

കുവൈറ്റില്‍ 2009 മുതല്‍ 2018 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51836 ലഹരിമരുന്ന് കേസുകള്‍

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ 2009 മുതല്‍ 2018 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51836 ലഹരിമരുന്ന് കേസുകള്‍. നിയമമന്ത്രാലയം പുറത്തു വിട്ട കണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌ . ലഹരിവസ്തുക്കൾ ഉപയോഗിച്ചു മരിച്ചവരുടെ എണ്ണം 34 ആണെന്നും വ്യക്തമാക്കുന്നു. 10 വർഷത്തിനിടെ ലഹരിമരുന്ന് കേസിൽ വധശിക്ഷ വിധിക്കപ്പെട്ടവർ 157 ആണ്.

Advertisment

publive-image

1125പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 10898 സ്വദേശികളും 10951 വിദേശികളും ഉൾപ്പെടെ 22840 പേർക്കെതിരെയാണു കേസ് ഉണ്ടായത്. ലഹരിമരുന്ന് കേസിൽ 731 വനിതകളും പ്രതികളായി.

കേസിന് വിധേയമായവരിൽ 10607 സ്വദേശികൾ ഉൾപ്പെടെ 20655 പേരെയും അറസ്റ്റ് ചെയ്തു.

kuwait kuwait latest
Advertisment