Advertisment

കുവൈറ്റില്‍ നിരവധി പ്രവാസി എഞ്ചീനിയര്‍മാര്‍ക്ക് വിസ പുതുക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ നിരവധി പ്രവാസി എഞ്ചീനിയര്‍മാര്‍ക്ക് വിസ പുതുക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്‌ . എൻജിനീയേഴ്​സ്​ സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം പ്രാബല്യത്തിലായി .

Advertisment

publive-image

കുവൈറ്റില്‍ സ്വകാര്യ മേഖലകളിൽ നിർമാണ കമ്പനികളിലും മറ്റുമായി ഇന്ത്യക്കാരുൾപ്പെടെ നൂറ് കണക്കിന് വിദേശ എൻജിനീയർമാരാണുള്ളത്. ഇതിൽ നിരവധി പേർക്ക്​ നാട്ടിലേക്ക്​ മടങ്ങേണ്ടിവരും. വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ മന്ത്രാലയം കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

എൻജിനീയേഴ്​സ്​ സൊസൈറ്റിയിൽ രജിസ്​റ്റർ ചെയ്യാത്തവരോ രജിസ്​ട്രേഷൻ പുതുക്കാത്തവരോ ആയി നിരവധി എൻജിനീയർമാർ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട്​. കമ്പനികൾ എൻജിനീയർമാരോട്​ അടിയന്തരമായി രജിസ്​റ്റർ ചെയ്യാനും പുതുക്കാത്തവരോട്​ പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

എൻജിനീയറിങ്​ ബിരുദം നേടിയ കോളജി​െൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച്​ മാത്രമാണ്​ എൻജിനീയേഴ്​സ്​ സൊസൈറ്റി എൻ.ഒ.സി നൽകുന്നത്​. കേരളത്തിൽനിന്ന്​ 18 കോളജുകൾ മാത്രമാണ്​ ലിസ്​റ്റിലുള്ളത്​. എന്നാൽ, കേരളത്തിൽ മാത്രം നൂറിലേറെ അഫിലിയേറ്റഡ്​ കോളജുകളുണ്ട്​. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ്​ സ്ഥിതി. കുവൈത്ത്​ എൻജിനീയേഴ്​സ്​ സൊസൈറ്റിയിൽ രജിസ്​റ്റർ ചെയ്യുന്നതിന്​ പരീക്ഷയു​ൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്​.

kuwait kuwait latest
Advertisment