Advertisment

കുവൈറ്റില്‍ പ്രവാസികളുടെ ചികിത്സയ്ക്കായ് 18 ക്ലിനിക്കുകളുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയയില്‍ തുറന്നു ; പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വര്‍ധിക്കും

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസികളുടെ ചികിത്സയ്ക്കായ് 18 ക്ലിനിക്കുകളുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയയില്‍ തുറന്നു .  പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണ് ദമാൻ.

Advertisment

publive-image

ദമാൻ ശ്രേണിയിൽ പണിയുന്ന 15 മെഡിക്കൽ സെൻ‌ററുകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. ഹെൽത്ത് സെന്ററുകൾക്ക് പുറമേ രാജ്യത്തു മൂന്നിടങ്ങളിലായി വൻ‌കിട ആശുപത്രികളും പണിയുന്നതോടെയാകും ദമാൻ പ്രവർത്തനം പൂർണ രൂപത്തിൽ എത്തുക.

2400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഫർവാനിയ ദമാൻ മെഡിക്കൽ സെൻ‌ററിൽ 18 ക്ലിനിക്കുകളുണ്ട്. 9 ജനറൽ മെഡിസിൻ, 4 ശിശുരോഗവിഭാഗം, 5 ദന്തവിഭാഗം, 4 നഴ്സിങ് റൂം, 3 നിരീക്ഷണ റൂം, 6 കാത്തിരിപ്പ് കേന്ദ്രം എന്നിവയുൾപ്പെട്ടതാണ് സെന്റർ. വൈദ്യ പരിശോധനയ്ക്ക് പുറമെ ആരോഗ്യപ്രോത്സാഹനം, രോഗപ്രതിരോധ അവബോധം എന്നിവയും സെന്റർ കേന്ദ്രീകരിച്ചുണ്ടാകും. വിവിധ ലാബ് പരിശോധനകളും മരുന്നും കേന്ദ്രത്തിൽ ലഭ്യമാകും.

ഇൻഷുറൻസ് ആശുപത്രി സംവിധാനം പൂർണമാകുന്നതോടെ വിദേശികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിക്കും. നിലവിൽ 50 ദിനാർ ആണ് വാർഷിക ഇൻഷുറൻസ് ഫീസ്. അത് 130 ദിനാർ വരെയാകുമെന്നാണ് സൂചന. ഇൻഷുറൻസ് ആശുപത്രിയിലെ ചികിത്സാ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങൽ ആയിട്ടില്ല.

kuwait kuwait latest
Advertisment