Advertisment

'സ്‌കൂള്‍ ഓര്‍ഡര്‍ പ്ലസ് സേഫ്റ്റി' സൂചിക: കുവൈറ്റിന് ഒന്നാം സ്ഥാനം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 'സ്‌കൂള്‍ ഓര്‍ഡര്‍ പ്ലസ് സേഫ്റ്റി' സൂചികയില്‍ ആഗോളതലത്തില്‍ കുവൈറ്റ് ഒന്നാമതാണെന്ന് കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയത്തിലെ വിദ്യാഭ്യാസ ഗവേഷണ-പാഠ്യപദ്ധതിയുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ഡെവലപ്പ്‌മെന്റ് ഡയറക്ടറുമായ സലാഹ് ദബ്ഷ പറഞ്ഞു. ഗണിതശാസ്ത്രത്തില്‍ എട്ടാം തരത്തിലെ 77 ശതമാനം പേരില്‍ 'ട്രെന്‍ഡ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് സ്റ്റഡി (ടിംസ്) ആണ് പഠനം നടത്തിയത്.

75 ശതമാനം വിദ്യാര്‍ത്ഥികളുമായി ശാസ്ത്രത്തില്‍ ആഗോള തലത്തില്‍ കുവൈറ്റിന് രണ്ടാം സ്ഥാനമുണ്ടെന്ന് ടിംസ് 2019 പഠനത്തിന്റെ പ്രാഥമികഫലങ്ങള്‍ കാണിക്കുന്നതായി സലാഹ് ദബ്ഷ പറഞ്ഞു.

വിദ്യാഭ്യാസ രീതികളെ വിലയിരുത്തുന്നതിനായി അന്താരാഷ്ട്ര പഠനങ്ങളില്‍ കുവൈറ്റ് പങ്കെടുക്കുന്നതിനെക്കുറിച്ചും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇവാലുവേഷന്‍ ഓഫ് എജ്യുക്കേഷണല്‍ അച്ചീവ്‌മെന്റ് (ഐഇഎ) പഠനത്തോടുള്ള കുവൈറ്റിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും ഉയര്‍ന്ന ഫലങ്ങള്‍ ചൂണ്ടിക്കാട്ടി ദബ്ഷ പരാമര്‍ശിച്ചു.

ഗണിതശാസ്ത്രത്തില്‍ എട്ടാം ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള തൊഴില്‍ സംതൃപ്തി സൂചികയില്‍ കുവൈറ്റ് ആഗോളതലത്തില്‍ രണ്ടാമതെത്തിയപ്പോള്‍ നാല്, അഞ്ച് ക്ലാസുകളില്‍ അഞ്ചാം സ്ഥാനത്തും നാലാം ക്ലാസില്‍ ഏഴാം സ്ഥാനത്തുമെത്തിയതായും അദ്ദേഹം പറഞ്ഞു.

Advertisment