Advertisment

ഗ്രാന്‍ഡ് ഹൈപ്പറിന്റെ കുവൈറ്റിലെ പത്തൊന്‍പതാമത് ശാഖ സാല്‍മിയയിലെ സാലെം അല്‍ മുബാറക് സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

New Update

കുവൈറ്റ് : ഗ്രാന്‍ഡ് ഹൈപ്പറിന്റെ കുവൈറ്റിലെ പത്തൊന്‍പതാമത് ശാഖ സാല്‍മിയയിലെ സാലെം അല്‍ മുബാറക് സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു  . പ്രമുഖ റീറ്റെയ്ൽ ഗ്രൂപ്പ് ആയ റീജൻസി ഗ്രൂപ്പിന്റെ കീഴിലുള്ള അറുപത്തൊന്നാമത് ശാഖയാണ്‌ ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് റീജന്‍സി ഗ്രൂപ്പ് ദുബായ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീൻ എന്നിവർ ചേർന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്.

Advertisment

കുവൈറ്റിലെ സാമൂഹിക – സാംസ്കാരിക മേഖലകളിലെ പ്രമുഖരെ സാക്ഷി നിര്‍ത്തി ആദ്യ വില്‍പ്പന ഷെയ്ഖ് ദാവൂദ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ് ജാസ്സിം മുഹമ്മദ് ഖമീസ് അൽ ശറഹ് നല്‍കി നിര്‍വഹിച്ചു.

publive-image

ഗ്രാന്‍റ് ഹൈപ്പര്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ 19 -)൦മത് ഷോറൂം കൂടിയാണിത്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും ഒരേപോലെ ആകര്‍ഷകമായ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണിയാണ് ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റ്. ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ഗ്രാന്റിന്‍റെ പ്രത്യേകത ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ കൂടാതെ വിപണനത്തിനൊരുക്കുന്നു എന്നതാണ്.

സൂപ്പർമാർകറ്റ് ,ഡിപ്പാർമെൻറ് സ്റ്റോറുകൾക് പുറമെ വിപുലമായ ഇന്ത്യന്‍ – ചൈനീസ് രുചി ഭേദങ്ങളോടെയുള്ള ഫുഡ് കോർട്ടും അണിയിച്ചൊരുക്കിയിരിക്കുന്നത്.

ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കമ്പനികളുടെ ഉത്പന്നങ്ങളാണ് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് തയാറായിരിക്കുന്നത്. വിലക്കുറവും ഗുണനിലവാരവുമാണ് ഗ്രാന്‍റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫര്‍.

അത് കൃത്യമായി പാലിക്കുന്നുവെന്നതിന് തെളിവാണ് മാസങ്ങള്‍ തോറും ഗള്‍ഫിന്‍റെ ഓരോ പ്രധാന നഗരങ്ങളില്‍ ഉയര്‍ന്നു പൊങ്ങുന്ന ഗ്രാന്‍റ് ഹൈപ്പര്‍ ശാഖകള്‍. ഇത്രയേറെ ബ്രാഞ്ചുകളിലേക്കായി ഒന്നിച്ച് നടത്തുന്ന പര്‍ച്ചേയ്സിലൂടെ കിട്ടുന്ന ലാഭമാണ് ഗ്രാന്‍റ് വിലക്കുറവിലൂടെ ഉപഭോക്താക്കള്‍ക്ക് വീതിച്ചു നല്‍കുന്നത്. ഒപ്പം വമ്പന്‍ സമ്മാന ഓഫറുകളും ഗ്രാന്‍റ് പ്രദാനം ചെയ്യുന്നു.

റീജന്‍സി ഗ്രൂപ്പ് ഡയറക്ടർമാരായ അബൂബക്കര്‍ മുഹമ്മദ്‌, മുഹമ്മദ് എൻ വി,റീജിയണല്‍ ഡയറക്ടര്‍ അയൂബ്ബ് കേച്ചേരി, അഷ്‌റഫ് ചിറക്കൽ ഡയറക്ടർ ഡോ അബ്ദുൽ ഫത്താഹ് ,ഗ്രൂപ്പ് ജനറൽ മാനേജർ യുലിയാസ് പിട്രോഡോ ,സി ഇ ഓ മൊഹമ്മദ്‌ സുനീര്‍, സി ഓ ഓ റാഹിൽ ബാസ്സിം, റീജിയണൽ ജനറൽ മാനേജർമാരായ അബ്ബാസ് ഖാൻ ,അജിത്ത് കുമാർ, കുവൈറ്റ് ജനറല്‍ മാനേജര്‍ തെഹാസീര്‍ അലി,മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്മാനേജര്‍ സാനിൻ വാസിം, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

kuwait kuwait latest
Advertisment