Advertisment

കുവൈറ്റില്‍ നിന്നും ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനായുള്ള അപേക്ഷകൾ മെയ് 15നു മുൻപായി സമർപ്പിക്കണമെന്ന് ഔഖാഫ് മന്ത്രാലയ വക്താവ്

New Update

കുവൈറ്റ്  : ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനായുള്ള അപേക്ഷകൾ മെയ് 15നു മുൻപായി സമർപ്പിക്കണമെന്ന് ഔഖാഫ് മന്ത്രാലയ വക്താവ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകൾ സ്വീകരിക്കുന്നത് നേരുത്തെയാണ്.

Advertisment

publive-image

ഈ വർഷം 49 ഹംലകൾക്ക് (ഏജൻസി) അനുമതി നൽകിയിട്ടുണ്ട്. പോയ വർഷത്തേക്കാൾ 14 ശതമാനം കൂടുതലാണിത്. സൗദിയിൽ ഒരുക്കുന്ന താമസ സൗകര്യത്തിൻ്റെ നിലവാരം ഉൾപ്പടെ പരിഗണിച്ചുകൊണ്ട് ഹംലകളും ഏജൻസികളും രണ്ടു വിധത്തിലുള്ള ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ട്.

ഹോട്ടലുകൾ അപ്പാർട്മെന്റുകൾ എന്നിവ കണക്കാക്കിയാണ് നിരക്ക്. 1550 -1700 ദിനാറും 1850 -2000 ദിനാറുമാണ് നിശ്ചയിച്ചിട്ടുള്ള നിരക്ക്.

kuwait kuwait latest
Advertisment