Advertisment

കുവൈറ്റില്‍ സന്ദര്‍ശ വിസയിലെത്തുന്ന പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഇളവ് വരുത്തും : രണ്ട് ദിവസത്തേക്ക് വരുന്നവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഇന്‍ഷുറന്‍സ് ആവശ്യമില്ല

New Update

കുവൈറ്റ് : കുവൈറ്റില്‍ സന്ദര്‍ശ വിസയിലെത്തുന്ന പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഇളവ് വരുത്തു വരുത്തും .രണ്ട് ദിവസത്തേക്ക് വരുന്നവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഇന്‍ഷുറന്‍സ് ആവശ്യമില്ല

Advertisment

publive-image

കുവൈറ്റില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു.  ഇതില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നയതന്ത്ര പതിനിധികള്‍, ഔദ്യോഗിക സംഘത്തിലുള്ളവര്‍, രണ്ട് ദിവസത്തേക്ക് വരുന്നവര്‍ എന്നിവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കി.

കുവൈറ്റിലെ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം സന്ദര്‍ശക വിസയിലെത്തുന്നവരെ മുന്നില്‍ കണ്ടാണ് ആരോഗ്യ മന്ത്രാലയം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ അടിയന്തര ശസ്ത്രക്രിയയും, വൈദ്യസഹായവും മാത്രമാണ് ലഭിക്കുക.  നേരത്തെയുള്ള രോഗങ്ങള്‍ക്കും, അടിയന്തര ചികത്സ ആവശ്യം ഇല്ലാത്തതുമായ രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് ഫീസ് നല്‍കി ചികത്സ നേടാം.

kuwait kuwait latest
Advertisment