Advertisment

കുവൈറ്റില്‍ ജനങ്ങള്‍ എല്ലാവരും സഹകരിക്കുകയാണെങ്കില്‍ രാജ്യം 2 മാസത്തിനകം സാധാരണ നില കൈവരിക്കും :ആരോഗ്യമന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിൽ എല്ലാവരും സഹരിക്കുകയാണെങ്കിൽ രണ്ട് മാസത്തിനകം രാജ്യം സാധാരണ നിലയിലേക്ക്‌ തിരിച്ചെത്തുമെന്ന് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് പറഞ്ഞു .

Advertisment

publive-image

എല്ലാ പൗരന്മാരും താമസക്കാരും സർക്കാരിന്റെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കണമെന്നും സർക്കാരിന്റെ നടപടികൾ ലക്ഷ്യങ്ങൾ നേടുന്നതിനു എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മെയ്‌ അവസാനമാകുമ്പോഴോ ജൂൺ ആരംഭത്തോടെയോ രാജ്യത്തെ ശരാശരി രോഗബാധയെ സംബന്ധിച്ചുള്ള ചിത്രം വ്യക്തമാകുമെന്നും അത് വരെ ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു

kuwait kuwait latest
Advertisment